• akvsho@gmail.com
  • +919446114265
  • Changanacherry, Kerala

All Kerala Varnava Society



ആചാര്യൻ കവിയൂർ കെ കെ. കൊച്ചുകുഞ്ഞ്

സമുദായ ചരിത്രത്തിന് ഒരാമുഖം

മലേഷ്യയിൽ നിന്നുമുള്ള ആര്യവിഭാഗത്തിന്റെ വരവോടെ ദ്രാവിഡ സംസ്കാരം ദുർബലപ്പെടുകയും ആര്യ ദ്രാവിഡ സങ്കര സംസ്കാരം ഉടലെടുക്കുകയും ചെയ്തു എങ്കിലും ആര്യവിഭാഗത്തിന്റെ അതീശത്വം നിലനിന്നു. തുടർന്ന് വന്ന രാജകീയ നാടു വാഴി ഭരണത്തിൽ ജാതി വിഭാഗീയതകൾ ശീഘ്രഗതിയിലായി സവർണ്ണ അവർണ്ണ വിഭാഗമായി സമൂഹം വിഭജിക്കപ്പെട്ടു. അവർണ്ണ വിഭാഗത്തെ മുഖ്യധാരയിൽ നിന്നും പൂർണ്ണമായി അകറ്റി. അടിമത്തം, അയിത്തം, അനാചാരങ്ങൾ നിർബന്ധപൂർവ്വം അവ രിൽ അടിച്ചേല്പ്പിക്കപ്പെട്ടു. യാത്ര, വിദ്യാഭ്യാസം, വസ്ത്രധാരണം അഭിപ്രായം തുട ങ്ങിയ കാര്യങ്ങളിൽ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. അടിമകളാക്കി, മൃഗസമാനമായി പണിയെടുപ്പിച്ചു. അടിമകളാക്കപ്പെട്ടവർ അടിമച്ചന്തകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടി രുന്ന ദുഃസ്ഥിതി 1855 ലെ അടിമനിരോധന വിളംബരത്തിനുശേഷവും നിലനിന്നിരുന്നു. അവർണ്ണ ജനത നൂറ്റാണുകളായുള്ള യാതനകളിൽ നിന്നും മോചിപ്പിക്കുമെങ്കിൽ അവ ശതയനുഭവിക്കുന്നവർക്കും കഷ്ടതയനുഭവിക്കുന്നവരുമായവർ അവരവരുടെ പ്രത്യേകം പ്രത്യേകം വിഭാഗമായി സംഘടിയ്ക്കപ്പെടുകയും പോരാടുകയും ചെയ്താൽ മാത്രമേ സാമൂഹ്യ നീതിയിൽ കാര്യമായ മാറ്റം വരും എന്ന ബോധ്യത്തി ന്റെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ രൂപം കൊണ്ട് പ്രസ്ഥാനങ്ങളാണ് SNDP യും NSS ഉം, വിശ്വകർമ്മയും, KPMS ഉം. സമസ്ത തിരുവിതാംകൂർ വർണ്ണവ സമാജവും.

സമാനമായ തൊഴിൽ ചെയ്യുന്നവർ ഒന്നായി സംഘടിച്ച് പോരാടിയാൽ മാത്രമേ സാമൂഹ്യ നീതി കൈവരിക്കാനാവൂ. എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ പരിഷ്കർത്താക്കളായ സർവ്വശ്രീ മന്നത്ത് പത്മനാഭൻ, മുല്ലൂർ എസ്. പത്മ നാഭപണിക്കർ, കല്ലൂർ നാരായണപിള്ള, കൊച്ചപ്പൻ തമ്പുരാൻ, വെച്ചൂരത്ത് കൃഷ്ണപിള്ള, സി പി തോമസ്, ടി. കെ. കുരുവിള, സി. വി കുഞ്ഞിരാമൻ, തുടങ്ങിയ മഹാരഥന്മാർ 06-03-1935 ൽ ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ കൂടിയ സമ്മേളനത്തിൽ വെച്ച് തുണിക്ക് വർണ്ണം കൊടുക്കുന്നവർ എന്ന നിലയിൽ മേൽപ റഞ്ഞ 13 വിഭാഗങ്ങൾക്കും വർണ്ണവർ എന്ന നാമം സ്വീകാര്യമാണെന്നുള്ള മുല രിന്റെ നിർദ്ദേശം ഏകകണ്ഠമായി അംഗീകരിക്കപ്പെടുകയുണ്ടായി. (കേരള മാഹാത്മ്യം, മൂലഗ്രന്ഥം, 57 വാല്യം) തുണി അലക്ക്, മരംകയറ്റം, വൈദ്യം, പ്രസൂതി കർമ്മം, തോറ്റം, തെയ്യം, തിറ തുടങ്ങിയവ കുലതൊഴിലാക്കിയവരുമായവരും പാറാശാലമു തൽ കാസർഗോഡ് വരെ ഉള്ളവരുമായ മണ്ണാൻ, വണ്ണാൻ, പതിയാൻ, പരവൻ, വേലൻ, ഭരതർ, ഏറ്റാളി, ചായക്കാരൻ, പെരുമണ്ണാർ, പെരുവണ്ണാർ, നേര്യൻ, പാണ്ടിമണ്ണാൻ, ചാക്കമർ എന്നീ വിഭാഗങ്ങളെ കൂട്ടിയോചിപ്പിച്ച് സമസ്ത തിരുവിതാംകൂർ വർണ്ണവ സമാജം എന്ന പേരിൽ, 1937 ൽ In corporated under the Travancore Companies Act 1 Rule 25 of 1092 വകുപ്പ് പ്രകാരം 603/37/1117 നമ്പരിൽ ലൈസൻസോടുകൂടി രജിസ്റ്റർ ചെയ്യപ്പെട്ടു. തുടക്കം മുതൽ 1971 ൽ മരണം വരെ ശ്രീ. കെ. കെ കൊച്ചുകുഞ്ഞായി രുന്നു സംഘടനയുടെ ജനറൽ സെക്രട്ടറി.
കേരളത്തിലെ നവേത്ഥാന നായകരിൽ പ്രഥമ ഗണനീയരായ സർവ്വശ്രീ ശ്രീനാരയണ ഗുരു, സഹോദരൻ അയ്യപ്പൻ, ഡോ. പൽപ്പു, മഹാത്മാ അയ്യൻകാളി, മന്ദത്ത് പത്മനാഭൻ, കേളപ്പൻ തുടങ്ങിയ മഹാരഥന്മാർക്കൊപ്പം സമശീർഷനായി നിന്നു കൊണ്ടാണ് കവിയൂർ കെ. കെ. കൊച്ചുകുഞ്ഞിന്റെയും പ്രവർത്തനങ്ങൾ.